സംയുക്ത ട്രേഡ് യൂണിയൻ ഏരിയ കൺവെൻഷൻ
Sunday 27 April 2025 12:15 AM IST
കോഴഞ്ചേരി : സംയുക്ത ട്രേഡ് യൂണിയൻ കോഴഞ്ചേരി ഏരിയ കൺവെൻഷൻ ടി യു സി ഐ ജില്ലാ സെക്രട്ടറി കെ.ഐ.ജോസഫ് ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി കോഴഞ്ചേരി മണ്ഡലം സെക്രട്ടറി രാജു കടക്കരപ്പള്ളി അദ്ധ്യക്ഷതവഹിച്ചു. സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് സുനിതാ കുര്യൻ, കെ.എം.ഗോപി, രാജൻ വർഗീസ്, അനു ഫിലിപ്പ് , മിനിരവീന്ദ്രൻ, വി.സി അനിൽകുമാർ, കെ കെ രാജു എന്നിവർ പ്രസംഗിച്ചു.