ലാപ്പ്‌ടോപ്പ് വിപണിയിലേക്ക് മോട്ടോറോള
Sunday 27 April 2025 12:15 AM IST
കൊച്ചി : മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള ആദ്യ ലാപ്‌ടോപ്പായ മോട്ടോ ബുക്ക് 60 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബ്രോൺസ് ഗ്രീൻ, വെഡ്ജ്‌വുഡ് എന്നീ രണ്ട് ക്യൂറേറ്റഡ് നിറങ്ങളിൽ വരുന്ന മോട്ടോ ബുക്ക് 60ന് 1.39 കിലോഗ്രാം ഭാരമാണുള്ളത്. പ്രീമിയം അലുമിനിയം ബിൽഡ്, മിലിട്ടറി ഗ്രേഡ് ഈടിൽ മെലിഞ്ഞ ആകർഷകമായ രൂപത്തിൽ മോട്ടറോളയുടെ പ്രൊപ്രൈറ്ററി സ്മാർട്ട് കണക്റ്റ്, സെഗ്‌മെന്റിലെ ഏറ്റവും മികച്ച 500 നിറ്റ്‌സ് 14' 2.8 കെ ഒ.എൽ.ഇ.ഡി ഡിസ്‌പ്ലേ, ഏറ്റവും പുതിയ ഇന്റൽ കോർ 7, ഇന്റൽ കോർ 5 പ്രോസസ്സറുകൾ, 65വാട്ട് ഫാസ്റ്റ് ചാർജർ വരുന്ന 60ഡബ്‌ള്യു.എച്ച് ബാറ്ററി എന്നിങ്ങനെ ധാരാളം പ്രത്യേകതകളുണ്ട്.