എസ്.ബി.ഐ ലൈഫ് ഇൻഷ്വറൻസിന് മികച്ച വളർച്ച
Sunday 27 April 2025 12:15 AM IST
കൊച്ചി: മുൻനിര ലൈഫ് ഇൻഷ്വറൻസ് സ്ഥാപനമായ എസ്.ബി.ഐ ലൈഫ് മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 35,577 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. മുൻ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വർദ്ധനയാണിത്. പരിരക്ഷാ വിഭാഗത്തിൽ 4095 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമാണ് കൈവരിച്ചത്. വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയംസാമ്പത്തിക വർഷത്തിൽ 793 കോടി രൂപയായി. വ്യക്തിഗത പുതിയ ബിസിനസ് മുൻവർഷത്തേക്കാൾ 11 ശതമാനം വളർച്ചയോടെ 26,360 കോടി രൂപയായി. കഴിഞ്ഞ വർഷത്തെ അറ്റാദായം 27 ശതമാനം വർദ്ധനയോടെ 2413 കോടി രൂപയാണ്. സോൾവൻസി നിരക്ക് 1.96 എന്ന മികച്ച നിലയിലാണ്. എസ്.ബി.ഐ ലൈഫ് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 15 ശതമാനം വളർച്ചയോടെ 4,48,039 കോടി രൂപയിൽ എത്തി.