'പാവങ്ങൾ' ശതാബ്ദി വാർഷികം
കൊച്ചി: വിക്ടർ ഹ്യൂഗോയുടെ ലെസ് മിസറബിൾസ് നോവൽ കവി നാലപ്പാട്ട് നാരായണമേനോൻ മലയാളത്തിലേക്ക് 'പാവങ്ങൾ' എന്ന പേരിൽ പരിഭാഷപ്പെടുത്തിയതിന്റെ ശതാബ്ദി വർഷികം സമൂഹ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ 28ന് വൈകിട്ട് 4.30ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും. പ്രൊഫ. എം.കെ. സാനു ആമുഖപ്രഭാഷണം നടത്തും. സുനിൽ പി. ഇളയിടം 'മലയാളി വായിച്ച പാവങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഡോ. എം.പി. സുകുമാരൻ നായർ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, സമൂഹ് സെക്രട്ടറി സി.ബി. വേണുഗോപാൽ എന്നിവർ സംസാരിക്കും.