ആഗോള വമ്പൻമാരിൽ റിലയൻസ് ഇൻഡസ്ട്രീസ്
Saturday 26 April 2025 10:17 PM IST
ആസ്തിയിൽ റിലയൻസ് ലോകത്ത് 21ാം സ്ഥാനത്ത്
കൊച്ചി: ലോകത്തിൽ ഏറ്റവുമധികം ആസ്തിയുള്ള 25 കമ്പനികളുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ഇടം പിടിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ആസ്തി 11,800 കോടി ഡോളറായാണ് ഉയർന്നത്. മൈക്രോസോഫ്‌റ്റ്, ആൽഫബെറ്റ്, സൗദി ആരാംകോ എന്നിവർ അടങ്ങുന്ന പട്ടികയിലാണ് റിലയൻസ് ഉൾപ്പെട്ടത്. കമ്പനിയുടെ വിപണി മൂല്യം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 14,000 കോടി ഡോളറായാണ് ഉയർന്നത്.