സൗജന്യ സി.എ, സി.എം.എ കോഴ്സ്
കൊച്ചി: ജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്നും പ്ലസ്ടു പൂർത്തിയാക്കിയ രണ്ട് വിദ്യാർത്ഥികൾക്ക് സൗജന്യമായി സി.എ, സി.എം.എ കോഴ്സുകളിൽ അഡ്മിഷൻ നൽകുമെന്ന് എറണാകുളം സി.എ.സി സി.എ ക്യാമ്പസ് ഭാരവാഹികൾ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള ഉയർന്ന മാർക്കുള്ള ഒരു വിദ്യാർത്ഥിക്കും സ്കൂൾ ടോപ്പർക്കുമാണ് അവസരം ലഭിക്കുക. കൂടാതെ പ്ലസ്ടു കഴിഞ്ഞവർക്കും നിലവിൽ ഡിഗ്രി പഠിക്കുന്നവർക്കുമായി മേയ് 3ന് രാവിലെ 11.30 മുതൽ 12.30 വരെ സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നുണ്ട്. ഒമ്പത് മാസമുള്ള കോഴ്സിൽ ക്ലാസുകൾ റെഗുലറായും വീക്കെൻഡായും ലഭ്യമാണെന്നും ആർ. രാജഗോപാൽ, സർജു കളവംകോടം എന്നിവർ പറഞ്ഞു.