മുത്തൂറ്റ് ഫിനാൻസിന്റെ ഇടക്കാല ലാഭവിഹിതം 26 രൂപ
Sunday 27 April 2025 12:20 AM IST
കൊച്ചി: ഓഹരി ഉടമകൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തേക്ക് ഓഹരിയൊന്നിന് 26 രൂപ ഇടക്കാല ലാഭവിഹിതം മുത്തൂറ്റ് ഫിനാൻസിന്റെ ഡയറക്‌ടർ ബോർഡ് പ്രഖ്യാപിച്ചു. ഏപ്രിൽ 25ന് ഓഹരികൾ കൈവശമുള്ളവർക്കാണ് തുക ലഭിക്കുക. 30 ദിവസത്തിനകം പണം കൈമാറും. ഓഹരികൾ ലിസ്‌റ്റ് ചെയ്തതിന് ശേഷം ഇതുവരെയുള്ള കാലയളവിൽ മൊത്തം 181.50 രൂപയാണ് ലാഭവിഹിതമായി നൽകിയത്. എല്ലാ ഓഹരി ഉടമകൾക്കും ദീർഘകാല മൂല്യം നൽകാനുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ഇടക്കാല ലാഭവിഹിത പ്രഖ്യാപനത്തിൽ പ്രതിഫലിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.