ഇൻവെസ്റ്റ് കേരള: 4,410 കോടിയുടെ പദ്ധതികൾ അടുത്തമാസം തുടങ്ങും

Sunday 27 April 2025 12:22 AM IST

തിരുവനന്തപുരം: ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ വാഗ്ദാനം ചെയ്യപ്പെട്ട 4,410 കോടിയുടെ 13 പദ്ധതികൾക്ക് അടുത്ത മാസം തുടക്കമാകുമെന്ന് മന്ത്രി പി.രാജീവ്. ഏപ്രിലിൽ 1670 കോടി രൂപയുടെ നാല് പദ്ധതികൾ ആരംഭിച്ചു. 1385 കോടിയുടെ 76 പദ്ധതികൾ പുരോഗമിക്കുന്നു. ഇൻവെസ്റ്റ് കേരള ഉച്ചകോടിയിലെ തുടർനടപടികൾക്കായി ഇ.ഒ.ഐ ട്രാക്കിംഗ് (ikgseoi.kerala.gov.in), വ്യവസായ ഭൂമി വിവരങ്ങൾക്കായി ഇൻഡസ്ട്രിയൽ ലാൻഡ് (industrialland.kerala.gov.in) എന്നീ വെബ് പോർട്ടലുകൾ മന്ത്രി പുറത്തിറക്കി.

ഇൻഡസ്ട്രിയൽ ലാൻഡ് പോർട്ടൽ വഴി ഭൂമി ഉടമകൾക്ക് വിവരങ്ങൾ ചേർക്കാനും നിക്ഷേപകർക്ക് ബന്ധപ്പെടാനും സാധിക്കും. 1.96 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങളാണ് ഇൻവെസ്റ്റ് കേരളയിലൂടെ ലഭിച്ചത്.