സെലിബ്രിറ്റി ക്രിക്കറ്റ് പ്രീമിയർ ലീഗ് കിരീടം ഹിപ്പോ ഹിറ്റേഴ്സിന്
കൊച്ചി: സിനിമ, ടെലിവിഷൻ മേഖലയിലെ കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രെട്ടേണിറ്റി (സി.സി.എഫ്) നടത്തിയ ബ്രാഞ്ച്എക്സ് സി.സി.എഫ് പ്രീമിയർ ലീഗിൽ കിരീടം ഹിപ്പോ ഹിറ്റേഴ്സിന്. കളമശേരി സെന്റ് പോൾസ് കോളജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ നടൻ ജയസൂര്യ ചാമ്പ്യന്മാർക്ക് ട്രോഫി കൈമാറി. കലാശപ്പോരാട്ടത്തിൽ സാജു നവോദയയുടെ ഗോറില്ല ഗിൽഡേഴ്സിനെയാണ് ലുക്ക്മാൻ സെലിബ്രിട്ടി ഓണറായുള്ള ഹിപ്പോ തോൽപ്പിച്ചത്. 132 റൺസെടുത്ത ഹിപ്പോയുടെ ജയം 27 റൺസിനായിരുന്നു. ഹിപ്പോ ഹിറ്റേഴ്സ് താരവും സംവിധായകനുമായ ജീൻ പോൾ ലാലാണ് മാൻ ഒഫ് ദി മാച്ച്. രാവിലെ നടന്ന ആദ്യ സെമിയിൽ അഖിൽ മാരാരുടെ ഫിനിക്സ് പാന്തേഴ്സിനെ 13 റൺസിന് തോൽപ്പിച്ചാണ് ഗോറില്ല ഗിൽഡേഴ്സ് ഫൈനലിൽ പ്രവേശിച്ചത്. രണ്ടാം സെമിയിൽ ആന്റണി പെപ്പെയുടെ റൈനോ റേഞ്ചേഴ്സിനെതിരെ 21 റൺസിനായിരുന്നു ഹിപ്പോ ഹിറ്റേഴ്സിന്റെ ജയം.