വഖ്ഫ് സംരക്ഷണ സമ്മേളനം നാലിന്
കൊച്ചി: ജംഇയ്യത്തുൽ ഉലമ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന വഖ്ഫ് സംരക്ഷണ മഹാ സമ്മേളനം മേയ് നാലിന് വൈകിട്ട് നാലിന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, മമ്പാട് നജീബ് മൗലവി തുടങ്ങിയവർ പങ്കെടുക്കും.സ്വഗതസംഘം ചെയർമാൻ ഐ.ബി. ഉസ്മാൻ ഫൈസി, വർക്കിംഗ് ചെയർമാൻ കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി, വി.എച്ച്. അലി ദാരിമി, എ.എം. പരീദ്, ബഷീർ വഹബി അടിമാലി, സി.ടി. ഹാഷിം തങ്ങൾ, ടി.എ. മുജീബ് റഹ്മാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.