ലാ കോളേജിൽ ഗസ്റ്റ് അദ്ധ്യാപകർ
കൊച്ചി: എറണാകുളം ഗവ. ലാ കോളേജിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കൊമേഴ്സ്, നിയമം എന്നീ വകുപ്പുകളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി യോഗ്യതയുണ്ടാവണം. നിയമമൊഴികെയുള്ള വിഷയങ്ങളിൽ ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിരിക്കണം. അസൽ രേഖകളും പകർപ്പുകളുമായി താഴെ പറയുന്ന ദിവസങ്ങളിൽ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. വിഷയം, ദിവസം, സമയം എന്നീ ക്രമത്തിൽ: നിയമം-മേയ് 13, 10.30, ഇംഗ്ലീഷ്- മേയ് 14, 10.30, കൊമേഴ്സ്- മേയ് 14, 1.30, മലയാളം-മേയ് 15, 10.30, ഹിന്ദി- മേയ് 15, 1.30.