'കുഞ്ഞാപ്പി കണ്ട സ്വപ്നം'

Sunday 27 April 2025 1:26 AM IST

കൊച്ചി: വി.എം.എ. ലത്തീഫ് രചിച്ച 'കുഞ്ഞാപ്പി കണ്ട സ്വപ്നം ' എന്ന ബാലസാഹിത്യ കൃതിയുടെ പ്രകാശനം കേരള സാഹിത്യ മണ്ഡലത്തിന്റെയും തൃക്കാക്കര സാംസ്‌കാരിക കേന്ദ്രത്തിന്റെയും സഹകരണത്തോടെ കാക്കനാട് ഓണം പാർക്കിൽ നടന്നു. ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് പി. പ്രകാശ്,​ എഴുത്തുകാരൻ അഡ്വ.എം. കെ. ശശീന്ദ്രന് നൽകി പുസ്തകം പ്രകാശനം ചെയ്തു. കെ.എസ്.എം. പ്രസിഡന്റ് കെ.എ. ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരൻ വി.എം.എ. ലത്തീഫ്, എം.കെ. ചന്ദ്രശേഖരൻ, സെക്രട്ടറി ബിജോയ് ജോസ്, രാമചന്ദ്രൻ പുറ്റുമാനൂർ, അക്ബർ ഇടപ്പള്ളി, കെ.എസ്. ലൂയിസ് എന്നിവർ പങ്കെടുത്തു.