മോട്ടിവേഷൻ ക്യാമ്പ്

Sunday 27 April 2025 1:26 AM IST

കാക്കനാട് : ആക്ട് കേരള ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ഏകദിന മോട്ടിവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് സിനിമാതാരം കലാഭവൻ ജിന്റോ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ സൗപർണ്ണിക അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ശിവദാസ് വൈക്കം, ചീഫ് കോ ഓർഡിനേറ്റർ ജലീൽ താനത്ത്, എം.എസ്. അനിൽകുമാർ, ജോൺ പോൾ എം.ജെ, കെ.പി. ശ്രീരഞ്ജ്, ആർ. ഉണ്ണിക്കൃഷ്ണൻ, തോമസ് സാജൻ എന്നിവർ സംസാരിച്ചു. അഡ്വ. ലിറ്റോ പാലത്തിങ്കൽ, ഷാജു കുളത്തുവയൽ, സുനിൽ, സത്കലാ വിജയൻ, മജീഷ്യൻ വിനയൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.