തെക്കൻ ജില്ലകളിൽ മഴ തുടരും

Sunday 27 April 2025 4:27 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും. ന്യൂനമർദ്ദപാത്തിയുടെ അടിസ്ഥാനത്തിലാണ് മഴ.ഇന്നലെ തിരുവനന്തപുരം ,പത്തനംത്തിട്ട, കാസർകോട് ജില്ലകളിൽ ശക്തമായ മഴ ലഭിച്ചു.ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്.

എന്നാൽ മദ്ധ്യ വടക്കൻ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്തും.പത്തനംത്തിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,മലപ്പുറം ജില്ലകളിൽ അൾട്രാവയ്‌ലെറ്റ് സൂചികയും ഉയർന്ന നിലയിലായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.