ചിറ്റാറിൽ വീണ്ടും പുലി

Sunday 27 April 2025 12:31 AM IST

ചിറ്റാർ : ചിറ്റാർ പഞ്ചായത്തിൽ പലയിടങ്ങളിലും പുലിയുടെ സാന്നിദ്ധ്യം. ഇന്നലെ പുലർച്ചെ ഒരു മണിയോടുകൂടി നീലിപിലാവ് ആമക്കുന്ന് ചോതിപ്ലാക്കൽ തങ്കമണിയമ്മയുടെ വീടിന്റെ സമീപത്ത് പുലിയെ കണ്ടു. രാവിലെ റബർ ടാപ്പിംഗിന് ജീപ്പിൽ പോയ നീലിപിലാവ് സ്വദേശി മണത്തറയിൽ വീട്ടിൽ മനോജാണ് പുലിയെ കണ്ടത്. ബുധനാഴ്ച മൺപിലാവ് റോഡിൽ യുവാക്കൾ കാട്ടിലേക്ക് കയറുന്ന പുലിയെ കണ്ടിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ സുധീഷ്, ഫോറസ്റ്റർ രാജകുമാർ, ഡി.എഫ്.ഓ ശ്രീലാൽ, ഡി.എഫ്.ഓ ആമിന, വാച്ചർ അംബിക എന്നിവർ പരിശോധന നടത്തി.