തൊഴിലാളി കൺവെൻഷൻ

Sunday 27 April 2025 12:35 AM IST

റാന്നി : ദേശീയ പണിമുടക്കിന്റെ ഭാഗമായി നടന്ന തൊഴിലാളി കൺവെൻഷൻ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി.പ്രസന്നകുമാർ, കെ.ടി.യു.സി പ്രസിഡന്റ് ബോബി എബ്രഹാം, വി.കെ.സണ്ണി, നിസാംകുട്ടി, സന്തോഷ് കെ.ചാണ്ടി, പി.കെ പ്രഭാകരൻ, മധു റാന്നി, മോനായി പുന്നൂസ്, ആർ.സുരേഷ്, ജോളി മധു എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി : ബോബി എബ്രഹാം (ചെയർമാൻ), എം.വി.പ്രസന്നകുമാർ, നിസാംകുട്ടി (വൈസ് ചെയർമാൻമാർ),കെ.കെ സുരേന്ദ്രൻ (കൺവീനർ), വി.കെ.സണ്ണി, സന്തോഷ് കെ.ചാണ്ടി (ജോയിന്റ് കൺവീനർമാർ).