ആദരാഞ്ജലി അർപ്പിച്ചു

Sunday 27 April 2025 12:35 AM IST

അടൂർ : കേരള ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് ഫേഡറേഷൻ (ഐ എൻ റ്റി യു സി) അടൂർ നിയോജക മണ്ഡലം കമ്മിറ്റി പഹൽഗാമിൽ ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു. ഭീകരവിരുദ്ധ പ്രതിജ്ഞയും ചാെല്ലി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലിൽ അദ്ധ്യക്ഷതവഹിച്ചു. മിനു.എസ്, ആർ.ശ്രീദേവി, ജോൺസൺ.സി , സുമയ്യാ, അശ്വതി, അമൃത എന്നിവർ പ്രസംഗിച്ചു.