ഇടവക ശതാബ്ദി
Sunday 27 April 2025 12:37 AM IST
പത്തനംതിട്ട : മൈലപ്ര ശാലേം മാർത്തോമ്മാ ഇടവക ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 8ന് ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഹൻ മെത്രപ്പോലീത്തായുടെ കാർമ്മികത്വത്തിൽ കുർബാന. വികാരി റവ.അജിത് ഈപ്പൻ തോമസിന്റെ അദ്ധ്യക്ഷതയിൽ പൊതുസമ്മേളനം. കുടുംബ സംഗമം, പ്രവാസ സംഗമം, പ്രാർത്ഥനാ സംഗമം, കലാ മത്സരങ്ങൾ, കൺവെൻഷൻ, ഭവനരഹിതർക്ക് ഒരു ഭവനം, ഡയാലിസിസ് കിറ്റ് വിതരണം, ചികിത്സാസഹായം, പഠന സഹായം, എന്നിവ നൽകുമെന്ന് ഇടവക വികാരി റവ. അജിത്ത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ ഷിബു പി. ജോർജ് എന്നിവർ അറിയിച്ചു.