മനോജ് എബ്രഹാം ഫയർഫോഴ്സ് മേധാവി, ഡി.ജി.പി റാങ്ക്

Sunday 27 April 2025 4:50 AM IST

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമിന് ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകി ഫയർഫോഴ്സ് മേധാവിയായി നിയമിച്ചു. കെ.പദ്മകുമാർ വിരമിക്കുന്ന ഒഴിവിലാണിത്. മേയ് ഒന്നിന് ചുമതലയേൽക്കും. 1994 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2031 ജൂൺവരെ കാലാവധിയുണ്ട്. മനോജ് എബ്രഹാമിന് പകരം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി ആർക്കും നിയമനം നൽകിയിട്ടില്ല. ഈ തസ്തിക നിറുത്തുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്. പകരം പൊലീസ് ആസ്ഥാനത്ത് ഇതിനായി ഐ.ജിയെ ചുമതലപ്പെടുത്താനാണ് ആലോചന. ചെങ്ങന്നൂർ മഴുക്കീർ സ്വദേശിയാണ് മനോജ് എബ്രഹാം. ഭാര്യ: ഡോ.ഷൈനോ മനോജ്. മക്കൾ: ജോഹൻ എം.എബ്രഹാം, നിഹാൻ എം.എബ്രഹാം, നതാൻ എം.എബ്രഹാം.