'തൗര്യത്രിക' 29 ന്
Sunday 27 April 2025 12:56 AM IST
കോഴിക്കോട്: തബല മാന്ത്രികൻ ഉസ്താദ് സക്കീർ ഹുസൈന് ലോകനൃത്ത ദിനമായ 29 ന് 'തൗര്യത്രിക' നൃത്തതാളവാദ്യ സമ്മേളനമായ ശ്രദ്ധാഞ്ജലിയൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നർത്തകനും കൊറിയോഗ്രാഫറുമായ ഗിരിധർ കൃഷ്ണയുടെ നൃത്ത സംവിധാനത്തിൽ ഡോ. സിന്ധു പുഴയ്ക്കൽ (ചെന്നൈ), ഹരിദാസ് രാഘവ് (മുംബൈ) ഉൾപ്പെടെയുള്ള കലാകാരന്മാർ നൃത്തം അവതരിപ്പിക്കും. സിനിമ - നാടക നടി കെ.പി.എ.സി ലീല ഉൾപ്പെടെ കലാസാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കും. അന്തരിച്ച കഥക് നർത്തകി പത്മശ്രീ. കുമുദിനി ലാഖിയയെ നൃത്തത്തിലൂടെ അനുസ്മരിക്കും. വാർത്താസമ്മേളനത്തിൽ ഗിരിധർ കൃഷ്ണ, തബലിസ്റ്റ് സുധീർ കടലുണ്ടി, ഡോ. സിന്ധു പുഴയ്ക്കൽ, ഹരിദാസ് രാഘവ് പങ്കെടുത്തു.