അദ്ധ്യാപക ഒഴിവ്
Sunday 27 April 2025 1:13 AM IST
നെന്മാറ: നെന്മാറ എൻ.എസ്.എസ് കോളേജിൽ പുതിയ അദ്ധ്യയന വർഷം ഇംഗ്ലീഷ്, ജേണലിസം, ഹിസ്റ്ററി, മലയാളം, സംസ്കൃതം, ഹിന്ദി, കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കോമേഴ്സ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, എക്കണോമിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങൾക്ക് അതിഥി അദ്ധ്യാപക തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, തൃശ്ശൂർ മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ മേയ് അഞ്ചാം തീയതിക്കകം കോളേജ് ഓഫീസിൽ എത്തിക്കണം. അപേക്ഷാഫോമിന്റെ മാതൃക കോളേജ് വെബ്സൈറ്റിൽ ലഭ്യമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04923244265