ചരിത്രപഠന ശാഖയ്ക്ക് നഷ്ടം: മന്ത്രി ബിന്ദു
Sunday 27 April 2025 2:24 AM IST
തിരുവനന്തപുരം: ഡോ.എം ജി.എസ്. നാരായണന്റെ വിയോഗം ചരിത്രപഠന ശാഖയ്ക്ക് വലിയ നഷ്ടമാണെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. പെരുമാൾസ് ഓഫ് കേരള അടക്കമുള്ള ആഴവും സമകാലിക പ്രസക്തിയുള്ളതുമായ ഗവേഷണ ഗ്രന്ഥങ്ങളുടെ പേരിൽ അദ്ദേഹം എക്കാലവും ചരിത്രപഠന മേഖലയിൽ സ്മരിക്കപ്പെടും- മന്ത്രി പറഞ്ഞു.