സിവിൽ സർവീസ് സാധാരണക്കാരെ സഹായിക്കാനുള്ള അവസരം: മന്ത്രി ബിന്ദു

Sunday 27 April 2025 1:23 AM IST

തിരുവനന്തപുരം: സമൂഹത്തിലെ സാധാരണക്കാരെ സഹായിക്കാനുള്ള അവസരമാണ് സിവിൽ സർവീസെന്ന് മന്ത്രി ഡോ ആർ.ബിന്ദു പറഞ്ഞു. സംസ്ഥാന സിവിൽ സർവീസ് അക്കാഡമിയിൽ പഠിച്ച് ഉന്നത വിജയം നേടിയ റാങ്ക് ജേതാക്കളുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി. ഉദ്യോഗസ്ഥർ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. വലിയ ഉത്തരവാദിത്തമാണ് റാങ്ക് ജേതാക്കളുടെ മുന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു. സിവിൽ സർവീസ് അക്കാഡമി ഡയറക്ടർ മാധവിക്കുട്ടി എം.എസ് വിജയികളെ മന്ത്രിക്ക് പരിചയപ്പെടുത്തി. സിവിൽ സർവീസ് അക്കാഡമിയിൽ പഠിച്ച 43 പേർക്ക് മികച്ച റാങ്കുകൾ നേടാനായി.