ഒ.എം.ആർ. പരീക്ഷ

Sunday 27 April 2025 1:29 AM IST

തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ഗവൺമെന്റ് ലാ കോളേജ്) അസിസ്റ്റന്റ് പ്രൊഫസർ ഇൻ ലാ (കാറ്റഗറി നമ്പർ 569/2024) തസ്തികയിലേക്കുളള ഒ.എം.ആർ. പരീക്ഷ ആഗസ്തിൽ നടത്തും. 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകൾ പരീക്ഷയ്ക്ക് ഉണ്ടാകും. വിശദമായ സിലബസ് പി.എസ്.സി.വെബ്‌സൈറ്റിൽ.

വിവരണാത്മക പരീക്ഷ

കേരള വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 296/2023, 515/2022) തസ്തികയിലേക്ക് മെയ് 5, 6, 7, 8 തീയതികളിൽ വിവരണാത്മക പരീക്ഷ നടത്തും.