അസിം പ്രേംജിയിൽ പി.ജി ഡിപ്ലോമ

Sunday 27 April 2025 12:37 AM IST

കൊച്ചി: ബംഗളൂരുവിലെ അസിം പ്രേംജി യൂണിവേഴ്‌സിറ്റിയിൽ ഡെവലപ്‌മെന്റ് ലീഡർഷിപ്പിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പാർട്ട്‌ ടൈം ഡിപ്ലോമ കോഴ്‌സിന്റെ കാലാവധി 11മാസമാണ്. വികസനമേഖലയിൽ എട്ടോ അതിലധികമോ വർഷം പ്രവൃത്തിപരിചയമുള്ളവർക്കും ജോലി ചെയ്യുന്നിടത്ത് നിലവിൽ നേതൃ സ്ഥാനങ്ങളിൽ ഉള്ളവർക്കും താമസിയാതെ തസ്തികയിലെത്താൻ സാദ്ധ്യതയുള്ളവർക്കും അപേക്ഷിക്കാം. അവസാന തീയതി മേയ് 31. വെബ്‌സൈറ്റ്: https://azimpremjiuniversity.edu.in/programmes/development-leadership. ഫോൺ : 8951978091,