കർഷക ക്ഷേമനിധി : വിവരങ്ങൾ സമർപ്പിക്കണം

Sunday 27 April 2025 1:45 AM IST

തിരുവനന്തപുരം: കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് തടസമില്ലാതെ ആനുകൂല്യങ്ങൾ ലഭിക്കാനായി അംഗങ്ങൾ ആധാർ, ബാങ്ക് പാസ്ബുക്ക്, ഫോൺ നമ്പർ എന്നിവ ജില്ലാ ഓഫീസിൽ ഹാജരാക്കണം. ബോർഡിന്റെ സോഫ്റ്റ്‌വെയറിൽ ചേർക്കാനാണിത്. 2020ന് ശേഷം അംഗത്വമെടുത്തവരും വിവാഹം,പ്രസവം,ചികിത്സ,വിദ്യാഭ്യാസം ആനുകൂല്യങ്ങൾക്കായി അപേക്ഷ സമർപ്പിച്ചവരും രേഖകൾ നൽകേണ്ടതില്ല. ജനനത്തീയതി തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി, ജനന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ക്ഷേമനിധി പാസ്ബുക്കിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കണം. ഫോൺ: 0471- 2729175.