ആന്റി നർക്കോട്ടിക് അവാർഡ് ക്ഷണിച്ചു

Sunday 27 April 2025 1:50 AM IST

തിരുവനന്തപുരം: ആന്റി നർക്കോട്ടിക് ആക്ഷൻ കൗൺസിൽ ഒഫ് ഇന്ത്യയുടെ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ലഹരിവിരുദ്ധ പ്രവർത്തനം,ജീവകാരുണ്യം,ആരോഗ്യം,സാമൂഹ്യസേവനം,സ്ത്രീശാക്തീകരണം, ബോധവത്കരണം എന്നിവയിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള സംഘടന/സ്ഥാപനം എന്നിങ്ങനെ ആറു അവാർഡുകളാണ് നൽകുന്നത്. ഈ രംഗങ്ങളിൽ പത്തുവർഷമെങ്കിലും പ്രവർത്തിച്ചിട്ടുള്ളവരെയാണ് പരിഗണിക്കുന്നത്. ബയോഡേറ്റ,പാസ്പോർട്ട്സൈസ് രണ്ടു ഫോട്ടോകൾ എന്നിവയടക്കം മേയ് 20ന് മുൻപ് പ്രോഗ്രാം കോർഡിനേറ്റർ,ആന്റി നർക്കോട്ടിക്ക് ആക്ഷൻ കൗൺസിൽ ഒഫ് ഇന്ത്യ c/o അൽഫ ഇന്റർനാഷണൽ, ഇന്ദിരാഭവന് സമീപം,വെള്ളയമ്പലം,ശാസ്തമംഗലം പി.ഒ. തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ അയയ്ക്കണം. ജൂൺ 26ന് തിരുവനന്തപുരത്ത് നടക്കുന്ന ലോക മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിൽ അവാ‌ർഡുകൾ വിതരണം ചെയ്യും. വിവരങ്ങൾക്ക് 9495681949