ബി.പി.സി.എൽ: ഉയർന്ന പി.എഫ് പെൻഷൻ കുറയ്ക്കരുത്
Sunday 27 April 2025 1:56 AM IST
കൊച്ചി: ബി.പി.സി.എൽ (ഭാരത് പെട്രോളിയം) ജീവനക്കാർക്ക് നിലവിൽ ലഭിക്കുന്ന ഉയർന്ന പി.എഫ് പെൻഷൻ കുറയ്ക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഉയർന്ന പെൻഷൻ കുറയ്ക്കാനുള്ള ഇ.പി.എഫ്.ഒയുടെ തീരുമാനത്തിനെതിരെ ബി.പി.സി.എല്ലിൽ നിന്ന് വിരമിച്ച പി.ടി. മോഹനൻ അടക്കം ഫയൽചെയ്ത ഹർജിയിലാണ് ഉത്തരവ്. ഉയർന്ന പെൻഷന്റെ കാര്യത്തിലുള്ള അന്തിമതീരുമാനം ഹർജിയുടെ തീർപ്പിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.