ലഹരിക്കെതിരെ ടി.കെ.എമ്മിൽ അവബോധന ക്ളാസ്

Sunday 27 April 2025 12:39 AM IST

കൊല്ലം: ലഹരിവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചുള്ള ആശങ്ക കണക്കിലെടുത്ത് ടി.കെ.എം എൻജിനിയറിംഗ് കോളേജ് 29ന് എ ഫൈറ്റ് എഗെൻസ്റ്റ് അഡിക്ഷൻ എന്ന പേരിൽ സാമൂഹിക അവബോധന ക്ളാസ് സംഘടിപ്പിക്കുന്നു. പ്രമുഖ മനഃശാസ്ത്രജ്ഞൻ ഡോ. എബ്രഹാം ജെറോം, പൾമണോളജിസ്റ്റ് ഡോ. വിനോദ്.ബി.ഗംഗ, ഫാമിലി ഫിസിഷ്യൻ ഡോ. ഷാജു എന്നിവർ ചർച്ചയിൽ പങ്കെടുക്കും. പ്രമുഖ അക്കാഡമിഷ്യൻ ഡോ. അരുൺ സുരേന്ദ്രൻ ചർച്ച നയിക്കും. സിനിമാ താരം വിനയ് ഫോർട്ട് മുഖ്യാതിഥിയാകും. ടി.കെ.എം എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സജീബ്, വൈസ് പ്രിൻസിപ്പൽ ഡോ. കെ.എ.ഷാഫി, സ്റ്റുഡന്റ് അഫയേഴ്സ് ഡീൻ ഡോ. എം.മുഹമ്മദ് സക്കീർ, എൻ.എസ്.എസ് പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. രശ്മി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.