സൗജന്യ നേത്രചികിത്സ ക്യാമ്പ്

Sunday 27 April 2025 12:40 AM IST
ശിഹാബ് തങ്ങൾ സെന്റർ സൗജന്യ നേത്രചികിത്സാ ക്യാമ്പ് തൊടിയൂർ ഗ്രാമപഞ്ചായത്ത് അംഗം നജീബ് മണ്ണേൽ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ശിഹാബ് തങ്ങൾ സെന്റർ ഫോർ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി. തൊടിയൂർ ഗ്രാമ പഞ്ചായത്ത് അംഗം നജീബ് മണ്ണേൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ യൂനുസ് ചിറ്റുമൂല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആഷിക്ക് തൊടിയൂർ, ട്രഷറർ അമ്പുവിള സലാഹ്, ഡോ. ലിതിൻ, ഡോ. അയന മാത്യു, കോ-ഓർഡിനേറ്റർ ഹേമചന്ദ്രൻ, മുൻ ചെയർമാൻ കാട്ടൂർ ബഷീർ, നവാബ് ചിറ്റുമൂല, സുബൈർ തട്ടാൻപറമ്പി, മജീദ് മാരാരിത്തോട്ടം, ഹാരിസ് മൗലവി റഷാദി, പി.എ. താഹ, ഷാജി മാമ്പള്ളി, നസീമ മജീദ്, ഷംല വള്ളികുന്നം, സുഹറത്ത്, ഷംസി എന്നിവർ നേതൃത്വം നൽകി. സൗജന്യ ശസ്ത്രക്രിയയ്ക്കായി 43 പേരെ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലേക്ക് മാറ്റി.