റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിന് 23.34 കോടി

Sunday 27 April 2025 12:41 AM IST

കൊ​ല്ലം: മ​ധു​ര റെയിൽ​വേ ഡി​വി​ഷ​നിലെ കൊ​ല്ലം ലോ​ക് സ​ഭാ മ​ണ്ഡ​ല​ത്തി​ലെ കൊ​ല്ലം-ചെ​ങ്കോ​ട്ട റെ​യിൽ​വേ ലൈ​നി​ലെ സ്റ്റേ​ഷ​നു​ക​ളു​ടെ വി​ക​സ​ന​ത്തി​നു​ള്ള സ​മ​ഗ്ര പ​ദ്ധ​തി​കൾ ന​ട​പ്പാ​ക്കിവ​രു​ന്ന​താ​യി ദ​ക്ഷി​ണ റെ​യിൽ​വേ ജ​ന​റൽ മാ​നേ​ജർ എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പിയെ അ​റി​യി​ച്ചു.

മ​ധു​ര റെ​യിൽ​വേ ഡി​വി​ഷ​നിൽ എം.പിമാ​രു​ടെ യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങൾ​ക്ക് രേ​ഖാ​മൂ​ലം നൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് വി​വ​രം നൽ​കി​യ​ത്. 2024​-25 വർ​ഷം കൊ​ല്ലം ലോ​ക് ​സ​ഭാ മ​ണ്ഡ​ല​ത്തിൽ ഉൾ​പ്പെ​ട്ട റെ​യിൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ വി​ക​സ​ന​ത്തി​നു​ള്ള ചെ​റു​കി​ട പ​ദ്ധ​തി​കൾ​ക്കാ​യി 23.34 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​കൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തിൽ 13.03 കോ​ടി രൂ​പ പ​ദ്ധ​തി​ക​ളു​ടെ നിർ​മ്മാ​ണ പ്ര​വർ​ത്ത​നം പു​രോ​ഗ​മി​ക്കുന്നു. 10.31 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളു​ടെ ഭ​ര​ണ​പ​ര​മാ​യ ന​ട​പ​പ​ടി​കൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

കൊ​ല്ലം-ചെ​ങ്കോ​ട്ട പാ​ത​യി​ലുൂടെ ഓ​ടു​ന്ന ട്രെയിനുകളിൽ കോ​ച്ചു​ക​ളു​ടെ ല​ഭ്യ​ത അ​നു​സ​രി​ച്ച് വി​സ്റ്റാ​ഡോം കോ​ച്ച് ഘ​ടി​പ്പി​ക്കും.

കൊ​ല്ലം-പു​ന​ലൂർ റൂ​ട്ടിൽ ട്രെയിനു​ക​ളു​ടെ വേ​ഗ​ത മ​ണി​ക്കൂ​റിൽ 70 കി​ലോ​മീ​റ്റർ എ​ന്ന​ത് 80 കീ​ലോ മീ​റ്റ​റാ​യി വർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​കൾ പു​രോ​ഗ​മി​ക്കു​ന്നു. പാ​ത​യി​ലെ ട്രെയിനുക​ളു​ടെ കോ​ച്ചു​ക​ളു​ടെ എ​ണ്ണം വർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​കൾ പു​രോ​ഗ​മി​ക്കു​ന്നു.

കൊ​ല്ലം-ചെ​ങ്കോ​ട്ട വ​ഴി​യുള്ള തി​രു​വ​ന​ന്ത​പു​രം നോർ​ത്ത് താ​മ്പ​രം എ.സി എ​ക്‌​സ്​പ്ര​സ് ട്രെ​യിൻ റെ​ഗു​ലർ ട്രെ​യിനാ​ക്കു​ക, കൊ​ല്ലം-ചെ​ങ്കോ​ട്ട വ​ഴി തി​രു​വ​ന​ന്ത​പു​രം നോർ​ത്ത് പ​ള​നി ട്രെയിൻ സർവീ​സ്, എ​റ​ണാ​കു​ളം-രാ​മേ​ശ്വ​രം ട്രെയിൻ സർവീ​സ്, കൊ​ല്ലം-ചെ​ങ്കോ​ട്ട വ​ഴി തി​രു​നെൽ​വേ​ലി-മം​ഗ​ലാ​പു​രം ട്രെയിൻ, യാ​ത്ര​ക്കാർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ വി​ധം കൂ​ടു​തൽ കൊ​ല്ലം-ചെ​ങ്കോ​ട്ട പാ​സ​ഞ്ചർ ട്രെ​യി​നു​കൾ, കൊ​ല്ലം-തി​രു​നെൽ​വേ​ലി മെ​മു ട്രെ​യിൻ സർ​വീ​സ് എ​ന്നീ ആ​വ​ശ്യ​ങ്ങൾ റെ​യിൽ​വേ​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും തു​ടർ ന​ട​പ​ടി​കൾ സ്വീ​ക​രി​ക്കു​മെ​ന്നും ജ​ന​റൽ മാ​നേ​ജർ അ​റി​യി​ച്ചു.