ദീപം തെളിച്ച് കോൺഗ്രസ് പ്രതിഷേധം
Sunday 27 April 2025 12:51 AM IST
എഴുകോൺ: ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ദീപം തെളിച്ച് മൗന പ്രാർത്ഥന നടത്തി. ഭീകര വിരുദ്ധ പ്രതിഞ്ജയുമെടുത്തു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സവിൻ സത്യൻ ഉദ്ഘാടനം ചെയ്തു. എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് എസ്.എച്ച്. കനകദാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു ഏബ്രഹാം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ. ജയപ്രകാശ് നാരായണൻ, അഡ്വ. രതീഷ് കിളിത്തട്ടിൽ, ടി.ആർ. ബിജു, വി. സുഹർബാൻ, മഞ്ജുരാജ്, മാറനാട് ബോസ്, പ്രസന്ന തമ്പി, ജയലക്ഷ്മി, രാജൻ കാവൂർ, പ്രസാദ്, ഷീജ, തങ്കച്ചൻ, കുമാർ,ചെറിയാൻ, ജോജി പണിക്കർ, രജീഷ്, സുധീശൻ, ഉമ്മച്ചൻ, രാജു, കുമാർ, വിജയൻ സുനിൽകുമാർ എന്നിവർ സംസാരിച്ചു.