ഭാസുരാംഗനെ ഒഴിവാക്കി: മന്ത്രി
Sunday 27 April 2025 1:12 AM IST
തിരുവനന്തപുരം: മിൽമ മുൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറായ ഭാസുരംഗനെ മാറനല്ലൂർ ക്ഷീര സഹകരണ സംഘം പ്രസിഡന്റായി തിരിച്ചെത്തിക്കാൻ സർക്കാർ ഒത്താശ ചെയ്യുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. സംഘം ഭാരവാഹിത്വത്തിൽ നിന്നും അയോഗ്യനാക്കിയെങ്കിലും മാറനല്ലൂർ ക്ഷീര സംഘത്തിലെ പ്രാഥമിക അംഗത്വത്തിൽ തുടരുന്നതിനാലാണ് ഭരണസമിതി തിരഞ്ഞെടുപ്പിന്റെ കരട് വോട്ടർ പട്ടികയിൽ ഭാസുരാംഗൻ ഉൾപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയതായി മന്ത്രി അറിയിച്ചു.