പഹൽഗാം : കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് വെള്ളാപ്പള്ളി
Sunday 27 April 2025 1:16 AM IST
നെടുങ്കണ്ടം (ഇടുക്കി): പഹൽഗാം ആക്രമണത്തിന് പിന്നിലുള്ളവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആർക്കും സഹിക്കാനാവാത്ത സംഭവമാണിത്. പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്കെതിരായ വിമർശനങ്ങളെ, ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നുമാത്രമേ കാണാൻ കഴിയൂ. മലപ്പുറം പ്രസംഗം മുസ്ലീങ്ങൾക്കെതിരെയല്ല, മുസ്ലീംലീഗിന്റെ സ്വാർത്ഥതയ്‌ക്കെതിരായിട്ടായിരുന്നു. മതേതര ചിന്തയുള്ളവരെന്ന് പറയുമെങ്കിലും മതേതര ചിന്ത ലീഗിനില്ല. ആ മതത്തിൽപ്പെട്ട സമ്പന്നർക്ക് മാത്രം ഗുണം ചെയ്യുന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.