പാകിസ്ഥാനികൾ കേരളം വിട്ടു

Sunday 27 April 2025 1:18 AM IST

തിരുവനന്തപുരം: പാകിസ്ഥാൻ പൗരന്മാർക്ക് അനുവദിച്ച എല്ലാ വിസകളും കേന്ദ്രസർക്കാർ റദ്ദാക്കിയ

തോടെ കേരളത്തിലുണ്ടായിരുന്ന പാകിസ്ഥാനികളിൽ ഭൂരിഭാഗവും സംസ്ഥാനം വിട്ടു. ആകെയുള്ള 104പേരിൽ 59പേർക്കാണ് രാജ്യം വിടാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നത്. 14വർഷത്തിലേറെയായി ഇവിടെ തങ്ങുന്നവരടക്കം ദീർഘകാല വിസയുള്ള 45പേർക്ക് ഇളവുണ്ട്. മെഡിക്കൽ, സന്ദർശക വിസകളിലെത്തിയതാണ് ശേഷിച്ചവർ. 27നകം രാജ്യം വിടണമെന്ന് നോട്ടീസ് കിട്ടിയതോടെ ഇവർ വിമാനമാർഗ്ഗം ഡൽഹിയിലെത്തി അട്ടാരി അതിർത്തിയിലേക്ക് പോയി. ചികിത്സയിലുള്ള മൂന്നുപേർ 29ന് അർദ്ധരാത്രിക്കകം രാജ്യം വിടണം.