രോഹന് വീണ്ടും സെഞ്ച്വറി,​ കേരളത്തിന് തകർപ്പൻ ജയം

Sunday 27 April 2025 1:45 AM IST

ദോ​ഹ​:​ ​ഒ​മാ​ൻ​ ​ചെ​യ​ർ​മാ​ൻ​സ് ​ഇ​ല​വ​നു​മാ​യു​ള്ള​ ​മൂ​ന്നാം​ ​ഏ​ക​ദി​ന​ത്തി​ൽ​ ​കേ​ര​ള​ത്തി​ന് 76​ ​റ​ൺ​സി​ന്റെ​ ​ത​ക​ർ​പ്പ​ൻ​ ​ജ​യം.​ ​ഇ​തോ​ടെ​ ​നാ​ല് ​മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ​ ​പ​ര​മ്പ​ര​യി​ൽ​ ​കേ​ര​ളം​ 2​-1​ന് ​മു​ന്നി​ലെ​ത്തി.​ 45​ ​ഓ​വ​ർ​ ​വീ​ത​മാ​ക്കി​ ​ചു​രു​ക്കി​യ​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​കേ​ര​ളം​ ​രോ​ഹ​ൻ​ ​കു​ന്നു​മ്മ​ലി​ന്റെ​ ​സെ​ഞ്ച്വ​റി​യു​ടെ​ ​ചി​റ​കി​ലേ​റി​ ​എ​ട്ട് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 295​ ​റ​ൺ​സെ​ടു​ത്തു.​മ​റു​പ​ടി​ ​ബാ​റ്റി​ംഗിന് ​ഇ​റ​ങ്ങി​യ​ ​ഒ​മാ​ൻ​ ​ടീ​മി​ന് ​എ​ട്ട് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 219​ ​റ​ൺ​സ് ​മാ​ത്ര​മാ​ണ് ​എ​ടു​ക്കാ​നാ​യ​ത്. ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​കേ​ര​ള​ത്തി​ന് ​വേ​ണ്ടി​ ​മു​ൻ​നി​ര​ ​ബാ​റ്റ​ർ​മാ​ർ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​ ​വ​ച്ചു.​ ​അ​ഭി​ഷേ​ക് ​നാ​യ​രും​ ​രോ​ഹ​ൻ​ ​കു​ന്നു​മ്മ​ലും​ ​ചേ​ർ​ന്നു​ള്ള​ ​ഓ​പ്പ​ണിം​ഗ് ​കൂ​ട്ടു​കെ​ട്ടി​ൽ​ 59​ ​റ​ൺ​സ് ​പി​റ​ന്നു.​ ​അ​ഭി​ഷേ​ക് ​നാ​യ​ർ​ 22​ ​റ​ൺ​സെ​ടു​ത്ത് ​പു​റ​ത്താ​യി.​ര​ണ്ടാം​ ​വി​ക്ക​റ്റി​ൽ​ ​രോ​ഹ​ൻ​ ​കു​ന്നു​മ്മ​ലും​ ​മു​ഹ​മ്മ​ദ് ​അ​സ്​‌​ഹറു​ദ്ദീ​നും​ ​ചേ​ർ​ന്ന് ​നേ​ടി​യ​ 156​ ​റ​ൺ​സാ​ണ് ​കേ​ര​ള​ത്തി​ന് ​മി​ക​ച്ച​ ​സ്കോ​ർ​ ​സ​മ്മാ​നി​ച്ച​ത്.​ ​രോ​ഹ​ൻ​ 130​ഉം​ ​അ​സ​റു​ദ്ദീ​ൻ​ 78​ഉം​ ​റ​ൺ​സെ​ടു​ത്തു.​ 95​ ​പ​ന്തു​ക​ളി​ൽ​ 18​ ​ഫോ​റും​ ​മൂ​ന്ന് ​സി​ക്സും​ ​അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു​ ​രോ​ഹ​ന്റെ​ ​ഇ​ന്നിം​ഗ്‌​സ്.​ ​പ​ര​മ്പ​ര​യി​ൽ​ ​രോ​ഹ​ന്റെ​ ​ര​ണ്ടാം​ ​സെ​ഞ്ച്വ​റി​യാ​ണി​ത്.​ ​ആ​ദ്യ​ ​മ​ത്‌​സ​ര​ത്തി​ലും​ ​രോ​ഹ​ൻ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യി​രു​ന്നു. മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഒ​മാ​ൻ​ ​ചെ​യ​ർ​മാ​ൻ​സ് ​ഇ​ല​വ​ന് ​വേ​ണ്ടി​ ​മൂ​ന്ന് ​പേ​ർ​ ​മാ​ത്ര​മാ​ണ് ​ഭേ​ദ​പ്പെ​ട്ട​ ​ബാ​റ്റി​ങ് ​കാ​ഴ്ച​വ​ച്ച​ത്.​ ​ജ​തീ​ന്ദ​ർ​ ​സി​ംഗ് 60​ഉം​ ​മു​ജീ​ബൂ​ർ​ ​അ​ലി​ 40​ഉം,​ ​സു​ഫ്യാ​ൻ​ ​മെ​ഹ്മൂ​ദ് 49​ഉം​ ​റ​ൺ​സെ​ടു​ത്തു.​ ​തു​ട​ർ​ന്ന് ​എ​ത്തി​യ​വ​ർ​ ​അ​വ​സ​ര​ത്തി​നൊ​ത്ത് ​ഉ​യ​രാ​തെ​ ​പോ​യ​തോ​ടെ​ ​ഒ​മാ​ൻ​ ​ചെ​യ​ർ​മാ​ൻ​സ് ​ഇ​ല​വ​ന്റെ ​ ​മ​റു​പ​ടി​ 219​ൽ​ ​അ​വ​സാ​നി​ച്ചു.​കേ​ര​ള​ത്തി​ന് ​വേ​ണ്ടി​ ​ബേ​സി​ൽ​ ​എ​ൻ.​പി​ ​മൂ​ന്നും​ ​ബി​ജു​ ​നാ​രാ​യ​ണ​ൻ​ ​ര​ണ്ട് ​വി​ക്ക​റ്റും​ ​വീ​ഴ്ത്തി.