കെ.എം.എയിൽ വി.ഡി സതീശന്റെ പ്രഭാഷണം
Monday 28 April 2025 12:25 AM IST
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ ലീഡർ ഇൻസൈറ്റ് പരമ്പരയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രഭാഷണം നടത്തി. 'കേരളത്തിന്റെ സാമ്പത്തിക രംഗം: സാദ്ധ്യതകളും വെല്ലുവിളികളും" എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. കേരളത്തിന്റെ സാമ്പത്തികരംഗം സങ്കീർണവും അപൂർവവുമാണെന്ന് അദ്ദേഹം പറഞ്ഞു. നികുതിശേഖരണം കൃത്യമാകുകയും ചോർച്ച തടയുകയും ചെയ്‌ത് വരുമാനം വർദ്ധിപ്പിക്കാം. സമ്പത്തിന്റെ നീതിപൂർവമായ വിതരണം ഉറപ്പുവരുത്താൻ ദീർഘകാല പദ്ധതികൾ ആവിഷ്‌ക്കരിക്കണം. സൂക്ഷ്‌മതയോടെ സാമ്പത്തികവിനിമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.എ പ്രസിഡന്റ് ബിബു പുന്നൂരാൻ അദ്ധ്യക്ഷനായി. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ. ശ്രീനിവാസൻ സ്വാഗതവും ജോൺസൺ മാത്യു നന്ദിയും പറഞ്ഞു.