ശാന്തിഗിരി ഉപാശ്രമ വാർഷികം

Monday 28 April 2025 12:28 AM IST
ശാന്തിഗിരി ആശ്രമം എറണാകുളം ഉപാശ്രമത്തിന്റെ പ്രതിഷ്ഠാവാർഷികം സ്വാമി ചൈതന്യ ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ശാന്തിഗിരി പാലാരിവട്ടം ഉപാശ്രമത്തിന്റെ 29-ാമത് പ്രതിഷ്ഠാ വാർഷികം പ്രസിഡന്റ് സ്വാമി ചൈതന്യജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. ആശ്രമം ജനറൽ കൺവീനർ പി.കെ. വേണുഗോപാലൻ അദ്ധ്യക്ഷനായി. എറണാകുളം ആശ്രമം (സർവീസസ് ഹെഡ്) ജനനി കല്പ ജ്ഞാനതപസ്വിനി മുഖ്യപ്രഭാഷണം നടത്തി. സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി, സ്വാമി ഗുരുസത്വിജ്ഞാന തപസ്വി, സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി, എ.കെ. സുനിൽകുമാർ, ആർ. സതീശൻ, പാറപ്പുറം രാധാകൃഷ്ണൻ, ക്യാപ്ടൻ കെ. മോഹൻ ദാസ്, കെ.വി. ഹലിൻകുമാർ, ഡോ. കെ.ആർ. കിഷോർ രാജ്, കെ.എ. അനുപ, കെ.എ. നാഗേഷ് എന്നിവർ പ്രസംഗിച്ചു. വൈകിട്ട് നടന്ന ദീപ പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.