എസ്.എം.ഇ കോൺക്ലേവ്

Monday 28 April 2025 12:21 AM IST
എസ്.എം.ഇ ഐ.പി.ഒ സമ്മേളനം സെബി അംഗം അശ്വനി ഭാട്ടിയ ഉദ്ഘാടനം ചെയ്യുന്നു. ആനന്ദ് എ.എസ്, ബാബു എബ്രഹാം കള്ളിവയലിൽ, അലോക് ഹർലഖ, ദയാനിവാസ് ശർമ്മ, ദുർഗേഷ് കുമാർ കബ്ര, രാധ കീർത്തിവാസൻ, ജിതേന്ദ്ര കുമാർ, ദീപ് മണി ഷാ, ഡോ. മിലിന്ദ് വി ദാൽവി, വെങ്കട്ടരാഘവൻ എസ് എന്നിവർ സമീപം

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ, നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, അസോസിയേഷൻ ഒഫ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കേഴ്‌സ് ഒഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിൽ എസ്.എം.ഇ ഐ.പി.ഒകളെക്കുറിച്ച് സമ്മേളനം സംഘടിപ്പിച്ചു. സെബി അംഗം അശ്വനി ഭാട്ടിയ ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് സെൻട്രൽ കൗൺസിൽ അംഗം ബാബു എബ്രഹാം കള്ളിവയലിൽ, അസോസിയേഷൻ ഒഫ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കേഴ്‌സ് ഒഫ് ഇന്ത്യ സി.ഇ.ഒ ഡോ. മിലിന്ദ് ദാൽവി, സെബി ചീഫ് ജനറൽ മാനേജർ ദീപ് മണി ഷാ, ജനറൽ മാനേജർ ജിതേന്ദ്ര കുമാർ, നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സി.ആർ.ഒ അങ്കിത് ശർമ്മ എന്നിവർ സംസാരിച്ചു.