മദ്രസ്സ കെട്ടിട ഉദ്ഘാടനം 

Sunday 27 April 2025 4:25 PM IST

വളാഞ്ചേരി: മുഹീസ്സുന്ന മദ്രസ മൂച്ചിക്കൽ മദ്രസ്സ കെട്ടിട ഉദ്ഘാടനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ചടങ്ങിൽ മദ്രസകമ്മറ്റി പ്രസിഡന്റ് കെ.പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം ഉസ്താദ് ആദ്യശ്ശേരി ഹംസക്കുട്ടി ബാഖവി അനുഗ്രഹഭാഷണം നടത്തി. പ്രൊഫസർ ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ.എ, ഡോ. കെ.ടി.ജലിൽ എം.എൽ.എ, മുനീർഹുദവി എന്നിവർ മുഖ്യ അതിഥികളായിരുന്നു.ചടങ്ങിൽ സമസ്ത പൊതുപരിക്ഷയിൽ ടോപ്പ് പ്ലസ്, ഡിസ്റ്റിക്ഷൻ എന്നീ സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്കും എഞ്ചിനീയർ, കോൺട്രാക്ടർ എന്നിവർക്കും ഉപഹാരം നൽകി. അത്തിപറ്റ അബ്ദുൽ വാഹിദ്മുസ്ലിയാർ പ്രാർത്ഥന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം മഹല്ല് ഖത്തീബ് ഹാഫിള് മത പ്രഭാഷണം നടത്തി. മുൻസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ,അബ്ദുറഹ്മാൻ മാസ്റ്റർ. ഇബ്രാഹീം മുസ്ലിയാർ,പ്രൊഫസർ സാജിദ്,സ്വദർ ഷഫീഖ് വാഫി എന്നിവർ സംസാരിച്ചു. മദ്രസകമ്മറ്റി സെക്രട്ടറി പി.ഹബീബ് റഹ്മാൻ സ്വാഗതവും ട്രഷറർ അഷ്റഫ് നന്ദിയും പറഞ്ഞു.