പ്രാർത്ഥനാ ദിനാചരണം
Monday 28 April 2025 12:36 AM IST
കൊച്ചി: രാജ്യ സമാധാനത്തിനായും ഭീകരതക്കെതിരായും ഭാരത ക്രെസ്തവ കൂട്ടായ്മമായ ആക്ട്സിന്റെ (അസംബ്ളി ഒഫ് ക്രിസ്റ്റ്യൻ ട്രസ്റ്റ് സർവീസസ്) നേതൃത്വത്തിൽ പ്രാർത്ഥന ദിനം ആചരിച്ചു. ഫാ. ഡോ. സി.എ. വർഗീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കുരുവിള മാത്യൂസ് അദ്ധ്യക്ഷനായി. അഡ്വ. ചാർലി പോൾ മുഖ്യ പ്രഭാഷണം.നടത്തി. പാസ്റ്റർ ജോൺ ജോസഫ്, ഡാനിയേൽ സി. ജോൺ, ജോസഫ് കോട്ടുരാൻ, മാത്യൂസ് ഏബ്രഹാം, ജോസ് പി. മാത്യു, ജോളി ചാക്കോ പാലക്കാപ്പള്ളി, അലക്‌സാണ്ടർ എം. ഫിലിപ്പ്, സന്തോഷ് തോമസ് കാനാടൻ, മാത്തൻ വർഗീസ്, മാറ്റോ തോമസ് തുടങ്ങിയവർ സംസാരിച്ചു.