കോൺഫറൻസ് ഹാൾ
Sunday 27 April 2025 4:44 PM IST
വണ്ടൂർ: പോരൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ആലിക്കോട് അങ്കണവാടി കോൺഫറൻസ് ഹാൾ നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 ലക്ഷം രൂപ ചെലവഴിച്ചാണ് കോൺഫ്രൻസ് ഹാൾ നിർമ്മിച്ചത്. ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ വി.മുഹമ്മദ് റാഷിദ് അധ്യക്ഷത വഹിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടു ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച അംഗനവാടിയിൽ രണ്ട് ഘട്ടങ്ങളിലായി എട്ടു ലക്ഷം രൂപ കൂടി വകയിരുത്തിയാണ് കോൺഫറൻസ് ഹാളും ചുറ്റുമതിൽമുറ്റം കട്ടവിരിക്കൽ ഉൾപ്പെടെ പ്രവൃത്തികൾ പൂർത്തീകരിച്ചത്. അംഗണവാടി വർക്കർ ടി.ആമിന, എരഞ്ഞാംപൊയിൽ ഷൈനിങ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് എം. ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു