കെ.എസ്.എസ്.പി.യു സമ്മേളനം ഇന്നു മുതൽ കൊച്ചിയിൽ
കൊച്ചി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) 33-ാം സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ 10.30ന് എറണാകുളം മറൈൻ ഡ്രൈവിൽ ഉദ്ഘാടനം ചെയ്യും. മേയർ അഡ്വ. എം. അനിൽകുമാർ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി എം.എ. അജിത്കുമാർ, ജില്ലാ പ്രസിഡന്റ് ബി.വി. അഗസ്റ്റിൻ എന്നിവർ പ്രസംഗിക്കും. കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ റിപ്പോർട്ടും ട്രഷറർ കെ. സദാശിവൻ നായർ കണക്കും അവതരിപ്പിക്കും. വൈകിട്ട് 5.30ന് പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുക്കും. നാളെ രാവിലെ 10.30ന് ഡോ. ദയാ പാസ്‌കൽ പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 3ന് ട്രേഡ് യൂണിയൻ സൃഹൃദ്‌സമ്മേളനം ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി, എസ്.എസ് അബിൽ, ടി.എൻ വെങ്കിടേശ്വരൻ, അഡ്വ. പി.പി. മുഹമ്മദ് അഷറഫ്, എം.ടി. വർഗീസ് എന്നിവർ പ്രസംഗിക്കും. 30ന് രാവിലെ 10ന് സാംസ്‌കാരിക സമ്മേളനം ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.ജി. പൗലോസ്, ജോൺ ഫെർണാണ്ടസ്, ജോഷി ഡോൺ ബോസ്‌കോ എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 1.30ന് വനിതാ സമ്മേളനത്തിൽ ഉമ തോമസ് എം.എൽ.എ., അഡ്വ. പുഷ്പാദാസ്, രവിതാ ഹരിദാസ്, ഡോ. കെ.എം. ഷീബ എന്നിവർ പ്രസംഗിക്കും.
വൈകിട്ട് 4ന് രാജേന്ദ്ര മൈതാനത്തു നിന്നു പ്രകടനം ആരംഭിക്കും. 5ന് മറൈൻ ഡ്രൈവിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ റോജി എം. ജോൺ, ടി.ജെ. വിനോദ്, സി.എം. ദിനേശ് മണി, മേയർ അഡ്വ. എം. അനിൽ കുമാർ എന്നിവർ പ്രസംഗിക്കും.