പരിശീലന പരിപാടി സമാപിച്ചു

Monday 28 April 2025 1:31 AM IST
മൂല്യവർദ്ധിത മത്സ്യ ഉത്പന്നങ്ങൾ എന്ന വിഷയത്തിൽ കടമക്കുടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ

കൊച്ചി: മൂല്യവർദ്ധിത മത്സ്യ ഉത്പന്നങ്ങൾ എന്ന വിഷയത്തിൽ കടമക്കുടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ മൂന്ന് ദിവസത്തെ പരിശീലന പരിപാടി സമാപിച്ചു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേന്ദ്ര മത്സ്യ സങ്കേതിക ഗവേഷണ സ്ഥാപനമായ സ്വിഫ്റ്റിന്റെ ആഭിമുഖ്യത്തിൽ കടമക്കുടി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടുകൂടിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്വിഫ്റ്റിലെ ശാസ്ത്രജ്ഞരായ ഡോ. ബിൻസി, പി.കെ, ശ്രീപ്രിയ പ്രകാശൻ എന്നിവർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്, വാർഡ് അംഗം പ്രബിൻ കോമളൻ, എം.എ. മുരളി, അദ്ധ്യാപകരായ പി.ആർ. ഷിബു, കെ.പി. പ്രമീള, ഡോ. സിന്ധു എസ്. പ്രസാദ് എന്നിവർ സന്നിഹിതരായി.