മഹാത്മാഗാന്ധി കുടുംബ സംഗമം
Monday 28 April 2025 12:02 AM IST
മേപ്പയ്യൂർ: മേപ്പയ്യൂർ ടൗൺ എട്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം പയ്യോളി നഗരസഭ മുൻ ചെയർമാൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. വി.കെ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഇ അശോകൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ മണ്ഡലം പ്രസിഡന്റ് പി.കെ അനീഷ്, കെ.എം ശ്യാമള, കെ.കെ സീതി, ശ്രീനിലയം വിജയൻ, ഇ.കെ മുഹമ്മത് ബഷീർ, സി എം ബാബു, ഷബീർ ജന്നത്ത്, പ്രസന്നകുമാരി മൂഴിക്കൽ, സുഭിലാഷ് പി. എസ്, ടി.കെ.അബ്ദുറഹിമാൻ, സി .നാരായണൻ റിൻ ജുരാജ് എടവന എന്നിവർ പ്രസംഗിച്ചു. എം.എം അർഷിന സ്വാഗതവും ബാബു കോറോത്ത് നന്ദിയും പറഞ്ഞു.