ദേശീയ ചിത്രകലാ പ്രദർശനം തുടങ്ങി
Monday 28 April 2025 12:37 AM IST
കൊച്ചി: ചിത്രകാരനും ശിൽപിയും എഴുത്തുകാരനുമായ എം. വി. ദേവന്റെ സ്മരണയ്ക്കായി ഏഷ്യൻ ആർട്‌സ് സെന്ററും പൗർണമി ആർട്ട് ഗ്യാലറിയും സംയുക്തമായി നടത്തുന്ന നാലാമത് ദേശീയ ചിത്രകലാ പ്രദർശനം കേരള ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ ചിത്രകാരൻ ടി. കലാധരൻ ഉദ്ഘാടനം ചെയ്തു. കേരള കാർട്ടൂൺ അക്കാഡമി ചെയർമാൻ സുധീർനാഥ്, ജമീല എം. ദേവൻ, ലളിതകലാ അക്കാഡമി മുൻ വൈസ് ചെയർമാൻ സുരേഷ് കൂത്തുപറമ്പ്, ബിനുരാജ് കലാപീഠം, ബിന്ദി രാജഗോപാൽ എന്നിവർ പങ്കെടുത്തു. ഈ വർഷത്തെ ദേശീയ പുരസ്‌ക്കാരം ആർക്കിടെക്ട് വിനു ഡാഡിയലിന് നാളെ അഞ്ചിന് അക്കാഡമി ആർട്ട് ഗ്യാലറിയിൽ പ്രൊഫ എം.കെ. സാനു സമ്മാനിക്കും. എം. രാമചന്ദ്രൻ, ജമീല എം. ദേവൻ, ശാലിനി എം. ദേവൻ, കെ.എൻ. ഷാജി, ജേക്കബ് ചെറിയാൻ എന്നിവർ പങ്കെടുക്കും. 30ന് പ്രദർശനം സമാപിക്കും.