പഠനോത്സവം സംഘടിപ്പിച്ചു
Monday 28 April 2025 12:02 AM IST
കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ബി.ആർ.സി പന്തലാനിയുടെ നേതൃത്വത്തിൽ പന്തലായിനി ബ്ലോക്ക് തല പഠനോത്സവം വനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു .ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. കെ ജീവാനന്ദൻ, കെ അഭിനീഷ് കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ ടി എം കോയ, ഇ കെ ജുബീഷ് ,ഷീബ ശ്രീധരൻ. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ബേബി സുന്ദർരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗം വി ശിവദാസൻ എന്നിവർ പ്രസംഗിച്ചു. പന്തലായനി ബി പി സി മധുസൂദനൻ സ്വാഗതവും പന്തലായനി ബിആർസി ട്രെയിനർ വികാസ് കെ എസ് നന്ദിയും പറഞ്ഞു.