കൊങ്കണി ഭാഷാ സാക്ഷരത പരിപാടി
Monday 28 April 2025 12:55 AM IST
കൊച്ചി: കൊങ്കണി ഭാഷാ സാക്ഷരത പരിപാടി സിൻഡിക്കേറ്റ് ബാങ്ക് മുൻ ചെയർമാൻ എൻ. കാന്തകുമാർ കാരകോടം ഉദ്ഘാടനം ചെയ്തു. കൊച്ചി സിദ്ധിവിനായക് ഹാളിൽ നടന്ന പരിപാടിയിൽ കൊങ്കണി സാഹിത്യ അക്കാഡമി മുതിർന്ന അംഗം എൻ. പ്രഭാകര നായിക്ക് അദ്ധ്യക്ഷനായി. ശ്രീദേവി എസ്. കമ്മത്ത്, ജഗദീശ്വര കമ്മത്ത്, കൊങ്കണി സാഹിത്യ അക്കാഡമി മെമ്പർ സെക്രട്ടറി ഡി. ഡി. നവീൻകുമാർ, വിജയകുമാർ കമ്മത്ത് തുടങ്ങിയവർ പ്രസംഗിച്ചു. കൊങ്കണി ഭാഷ പഠിക്കാൻ 40 പേർ രജിസ്റ്റർ ചെയ്തു. എല്ലാ ഞായറാഴ്ചയും പഠന ക്ലാസ് ഉണ്ടാകും.