ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു

Monday 28 April 2025 12:02 AM IST
ചെസ് ടൂർണമെന്റ്

മരുതോങ്കര : തപസ്യ കലാ-കായിക സംസ്കാരിക വേദിയുടെ 35ാം വാർഷികാഘോഷത്തിന്റെ ഭാഗമായി അഖില കേരള ഓപ്പൺ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലെ മത്സര വിജയികൾക്ക് ട്രോഫികളോടൊപ്പം 55,000 രൂപയുടെ ക്യാഷ് അവാർഡും നൽകി. ചെസ് ടൂർണമെന്റിൽ ചെറിയ കുട്ടികളും പ്രായമായവരും ഉൾപ്പെടെ നൂറിലേറെ പേർ പങ്കെടുത്തു. മത്സരം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്തു. സിനിമാ താരം ബാലൻ പാറക്കലിനെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് കാഞ്ഞിരത്തിങ്കൽ, ബിന്ദു കൂരാറ, ബിജു മുണ്ടക്കൽ, ഗീയെസ് പോൾ, ബിനു ആറ്റശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.