പൂർവ വിദ്യാർത്ഥി കുടുംബ സംഗമം
Monday 28 April 2025 12:02 AM IST
ബേപ്പൂർ: ബേപ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ക്ലാസ്മേറ്റ്സ് 93 കലാ സാംസ്ക്കാരിക വേദിയുടെ കുടുംബ സംഗമം നടന്നു. കൂട്ടായ്മ പ്രസിഡന്റ് കെ.കെ പ്രമോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ഗിരിജ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ.വദനേഷ് സ്വാഗതം പറഞ്ഞു. ബേപ്പൂർ എസ് ഐ രവീന്ദ്രൻ ലഹരി വിരുദ്ധ ക്ലാസെടുത്തു. മുൻകാല അദ്ധ്യാപകർ, വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ദിപിൻ ദേവ്, നെവിൻ പോൾ, അനേയ്കഷ്ണ, വൈഗ സുധീഷ്, രജത്ത് എൻ പി എന്നിവരെ ആദരിച്ചു. മുരളി ബേപ്പൂർ, ജെനീഷ് , സതീഷ് കൊല്ലംകണ്ടി, സ്വരൂപ് ശിവപുരി ,ജെനീഷ് വി , പി ഷൈജ തുടങ്ങിയവർ പ്രസംഗിച്ചു.